അസഹ്യമായ വയറുവേദന; ആശുപത്രിയിലെത്തിച്ച പതിനഞ്ചുകാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ മുടി

കോഴിക്കോട്: അസഹ്യമായ വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കെത്തിയ പതിനഞ്ചുകാരിയുടെ വയറ്റില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോയോളം തൂക്കം വരുന്ന മുടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയയിലാണ് രണ്ട് കിലോ മുടിക്കെട്ട് നീക്കം ചെയ്തത്. വയറ്റില്‍ മുഴയുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ചികിത്സ തേടിയെത്തിയത്. പിന്നാലെ നടത്തിയ സിടി സ്‌കാനിങില്‍ മുഴ പോലെ എന്തോ കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിക്ക് വിധേയയാക്കി. അപ്പോഴാണ് ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്നത് ഭീമന്‍ മുടിക്കെട്ടാണെന്ന് തെളിഞ്ഞത്. ഇതിനുശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ പുറത്തെടുത്ത മുടിക്കെട്ടിന് 30 സെന്റിമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വീതിയുമുണ്ട്. സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page