എഐ ക്യാമറ എന്താ ഇങ്ങെനെ? നിര്‍ത്തിയിട്ട ജീപ്പില്‍ ഹെല്‍മെറ്റ് വെച്ചില്ലെന്ന്; 1000 രൂപ പിഴയടക്കാന്‍ ജീപ്പ് ഉടമയ്ക്ക് നോട്ടീസ്

നിര്‍ത്തിയിട്ട ജീപ്പില്‍ ഹെല്‍മെറ്റ് വെച്ചില്ലെന്ന് കാട്ടി ജീപ്പ് ഉടമയ്ക്ക് പിഴ. രണ്ടുതവണ ഹെല്‍മെറ്റ് വെച്ചില്ലെന്നും അതിനാല്‍ ആയിരം രൂപ ഉടന്‍ പിഴ അടക്കണമെന്നും കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് വിചിത്ര നോട്ടീസ് അയച്ചത്. രാജമല പെട്ടിമുടി സ്വദേശി പി കാര്‍ത്തിക്കിനാണ് രണ്ടുതവണ ഹെല്‍മെറ്റ് വെച്ചില്ലെന്നും അതുകൊണ്ടുതന്നെ 500 രൂപ വീതം പിഴ അടക്കണമെന്നുമുള്ള നോട്ടീസാണ് എത്തിയത്.
കാര്‍ത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 എ 7997 നമ്പറുള്ള ജീപ്പിന്റെ പേരിലാണു ഹെല്‍മറ്റ് വെച്ചില്ലെന്നും അതിനാല്‍ പിഴ അടക്കണമെന്നും കാട്ടി നോട്ടീസ് അയച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ 10.35, 1.35 എന്നീ സമയങ്ങളില്‍ നിയമലംഘനം നടന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം, വെള്ളിയാഴ്ച പത്തുമണിക്ക് ഇടമലക്കുടിയില്‍ ഏലയ്ക്ക കയറ്റിക്കൊണ്ടുവരാനായി പോയതായിരുന്നുവെന്നും രണ്ടാമത്തെ സമയത്ത് ഇഡലിപ്പാറയ്ക്കു സമീപമുള്ള കേപ്പക്കാട്ട് ആയിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.
എഐ കാമറ പോയിട്ട് വൈദ്യുതി പോലും കൃത്യമായി ലഭിക്കാത്ത ഇടമാണ് ഇടമലക്കുടി. ആകെയുള്ളത് ആകട്ടെ തകര്‍ന്നുകിടക്കുന്ന മണ്‍റോഡുകളും. മൂന്നാറില്‍ ട്രിപ്പ് പോയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും കാര്‍ത്തിക്ക് പറഞ്ഞു. പെട്ടിമുടി ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവാണു കാര്‍ത്തിക്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page