
ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന. കമൽ നാഥ്, മകൻ നകുൽ നാഥ്, വിവേക് തൻഖ എന്നിവർ ബിജെപിയിലേക്കെന്നാണ് റിപ്പോർട്ട്. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോണ്‍ഗ്രസുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്ന കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന് ചിന്ദ്വാര ലോക്‌സഭാ സീറ്റും മന്ത്രിപദവും ബിജെപി വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. 13ന് കമൽനാഥ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. കമൽനാഥിന്റെ ഭോപ്പാലിലെ വസതിയിലാണ് വിരുന്ന്. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമൽനാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സാധ്യത വിദൂരമാണെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ബിജെപിയുമായുള്ള ചർച്ച. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.