നാലുവര്‍ഷം മുമ്പുണ്ടായ സംഭവത്തെ വളച്ചൊടിച്ച് ഓണ്‍ലൈന്‍ വാര്‍ത്ത; കലാപത്തിന് ശ്രമം; അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കാസര്‍കോട്: നാലുവര്‍ഷം മുമ്പുണ്ടായ സംഭവത്തെ പുതിയ വിഷയമായി ചിത്രീകരിച്ച് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച അഞ്ചുപേര്‍ക്കെതിരെ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു. നൗഷാദ്, സലാം, ഖാദര്‍, ഹബീബ്, മുസ്തഫ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നാലുവര്‍ഷം മുമ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ് പുതിയ സംഭവം ആണെന്ന മട്ടില്‍ പരക്കെ പ്രചരിപ്പിച്ചത്. ഇതുവഴി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു അഞ്ചുപേരുമെന്ന് പൊലീസ് പറഞ്ഞു. കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ എംഎ ബിജോയ്, എസ്‌ഐ ടി.എം വിപിന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.
2020 ല്‍ ബംബ്രാണയില്‍ നടന്ന ഈ സംഭവം സംബന്ധിച്ച് ഒരാളാണ് ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത എഡിറ്റ് ചെയ്ത് കഴിഞ്ഞ ദിവസം നടന്നതാണെന്ന രീതിയില്‍ ചിത്രീകരിച്ചാണ് പ്രചരിപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തി കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളനുസരിച്ചാണ് കേസ്. വിദേശത്ത് വച്ചാണ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ എഡിറ്റിംഗ് നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page