ഒരാഴ്ച്ച മുമ്പ് ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് പ്രവാസി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിയും കുശാല്‍ നഗറില്‍ താമസക്കാരനുമായ അബ്ദുള്‍ ജലീല്‍(46)ആണ് മരിച്ചത്. സുഹൃത്ത് ഹദ്ദാദ് നഗര്‍ സ്വദേശി സി എച്ച് റഷീദ് (35) പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലീല്‍ ഒരാഴ്ച്ച മുമ്പാണ് ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ചൊവ്വാഴ്ച ഉച്ചയോടെ ഖബറടക്കും. പുല്ലൂര്‍ ഉദയനഗറിലെ കെ.പി അന്തുമായിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: ഹാജിറ. മക്കള്‍: സാദിയ, മുഹമ്മദ്, ബിലാല്‍. സഹോദരങ്ങള്‍: ആയിശ, മുഹമ്മദ്, അബ്ദുല്‍ഖാദര്‍, നിഷാദ്, അബ്ദുല്‍ ഹക്കീം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page