രോഗിക്ക് കൂട്ടിരിപ്പിനെത്തിയ യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തി കൂടെ കിടന്ന്  ലൈംഗിക അതിക്രമം; ഞെട്ടിപ്പിക്കുന്ന സംഭവം തിരൂരിലെ ജില്ലാ ആശുപത്രിയിൽ ; പ്രതി പിടിയിൽ

മലപ്പുറം:തിരൂർ ജില്ലാ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിപ്പിന് എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രം . ഐ.സി.യുവിനു മുൻപില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയില്‍.കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെയാണ് ആശുപത്രിയിലെ ഐ.സി.യുവിനു മുൻപിൽ പീഡനം നടന്നത്.

രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു സമീപം ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ അടുത്ത് കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെ  യുവാവ് ഓടിരക്ഷപ്പെട്ടു. തുടർന്ന് യുവതിയും ഭർത്താവും പൊലീസില്‍ പരാതി നല്‍കി.  ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച്‌ അന്വേഷണം തുടങ്ങിയ പൊലീസ് സുഹൈലിനെ ടൗണില്‍ വച്ച്‌  അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page