കപട ആത്മീയതയെ തിരിച്ചറിയുക: വിസ്ഡം യൂത്ത്

കാസർകോട്: മത വിശ്വാസം കച്ചവടവൽക്കരിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുന്ന കപട ആത്മീയതയെ വിശ്വാസികൾ തിരിച്ചറിയണമെന്ന് പെർളയിൽ വിസ്ഡം സംഘടിപ്പിച്ച തസ്ഫിയ ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു .ഫെബ്രുവരി 10, 11 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത് .വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അനീസ് മദനി ഉൽഘാടനം ചെയ്തു .ഹാഫിദ് കെ.ടി. സിറാജ്, മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രഭാഷണം നടത്തി .കലാം പെർള സ്വാഗതവും അൻസാർ ആരിക്കാടി നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page