285 വര്‍ഷം പഴക്കമുള്ള നാരങ്ങ; ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയത് ഒന്നര ലക്ഷം രൂപ

ഒരു നാരങ്ങക്ക് എത്ര വില കിട്ടും, അതും വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണെങ്കില്‍, പരമാവധി ഒന്നര രൂപ വരെ. നമ്മുടെ നാട്ടിലാണെങ്കില്‍ പഴക്കമുള്ള നാരങ്ങക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയേയില്ല. എന്നാല്‍, ഇതൊന്നുമല്ല ഇംഗ്ലണ്ടില്‍ സംഭവിച്ചത്. 285 വര്‍ഷം പഴക്കമുള്ള നാരങ്ങ ലേലത്തില്‍ വിറ്റ് പോയത് ഒന്നരലക്ഷം രൂപയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ കണ്ണ് തള്ളിയിട്ട് കാര്യമില്ല. സംഭവം സത്യമാണ്.
അതിങ്ങനെ. 1739 ലെ ഈ നാരങ്ങ ഇംഗ്ലണ്ടിലെ ലേല സ്ഥാപനമായ ബ്രെറ്റെല്‍സ് വഴിയാണ് ലേലത്തിനെത്തിയത്. 1739 ലേത് എന്ന തരത്തില്‍ ഒരു സന്ദേശം എഴുതി വച്ചിരിക്കുന്ന ഈ നാരങ്ങയടങ്ങുന്ന പെട്ടിയുമായി ഒരു കുടുംബം ബ്രെറ്റെല്‍സിനെ സമീപിക്കുകയായിരുന്നു. മരിച്ചു പോയ അമ്മാവനില്‍ നിന്നുമാണ് കുടുംബത്തിന് പെട്ടി കിട്ടുന്നത്. പെട്ടി ലേലം ചെയ്യാനാണ് എത്തിയതെങ്കിലും നാരങ്ങ അതില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് ഉണങ്ങി തവിട്ട് നിരത്തിലായിരുന്നു നാരങ്ങ.
4000 മുതല്‍ 6000 വരെ രൂപയാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പെട്ടിക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സംഗതി അതൊന്നുമായിരുന്നില്ല. ലേലത്തിന് എത്തിയ എല്ലാ ആളുകളെയും ഞെട്ടിച്ച് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന നാരങ്ങ 1.48 ലക്ഷം രൂപയ്ക്ക് വിറ്റു. ഫീസ് ഉള്‍പ്പെടെ 1,49,000 രൂപയ്ക്കാണ് നാരങ്ങ വിറ്റത്. 1739 നവംബര്‍ 4 ന് മിസ്റ്റര്‍ പിലു ഫ്രാഞ്ചിനി മിസ്സ് ഇ ബാക്സ്റ്ററിന് നല്‍കിയത്” എന്ന് നാരങ്ങയില്‍ എഴുതി വച്ചിട്ടുണ്ട്. കോളോണിയല്‍ ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കൈമാറിയ ഒരു പ്രണയ സമ്മാനമായിരിക്കാം ഈ പെട്ടി എന്നാണ് കരുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page