പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ഇന്ത്യമഹാ സഖ്യത്തിന്റെ സംഘാടകരില്‍ പ്രമുഖനുമായ നിതീഷ് കുമാര്‍ രാജിവെച്ചു. ബി.ജെ.പിയുമായുയി ചേര്‍ന്ന് പുതിയ മന്ത്രിസഭ ഇന്നു വൈകീട്ട് അധികാരമേല്‍ക്കുമെന്ന സൂചനയുണ്ട്. നീതീഷ് കുമാറിന്റെ രാജി മഹാസഖ്യത്തില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയോടെ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ഗവര്‍ണറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിക്കുകയായിരുന്നു. അതിന് മുമ്പായി തന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടിയിലെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 28 പാര്‍ട്ടികളുള്ള പ്രതിപക്ഷ മഹാസഖ്യത്തില്‍ നിന്ന് നീതീഷ് കുമാര്‍ പുറത്തുകടക്കുകയും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ നീക്കമാരംഭിക്കുകയും ചെയ്തു. ബീഹാറിലെ ഭരണകക്ഷിയായിരുന്ന ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദളും(ആര്‍ജെഡി) നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റ്ഡും തമ്മില്‍ സംസ്ഥാന ഭരണത്തിലുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിയില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്. ബിഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി എംഎല്‍എമാരും എംപിമാരും ഇന്ന് രാവിലെ 10 മണിക്ക് പട്നയിലെ പാര്‍ട്ടി ഓഫീസില്‍ യോഗം ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും മറ്റ് ചില ബിജെപി നേതാക്കളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ പട്നയിലെത്തും.
243 അംഗ ബീഹാര്‍ നിയമസഭയില്‍ ആര്‍ജെഡിക്ക് 79 ഉം ബി.ജെപിക്ക് 78 ഉം ജെ.ഡിയുവിന് 45 ഉം കോണ്‍ഗ്രസിന് 19 ഉം എച്ച്.എഎംഎസിന് നാലും സിപിഐ എംഎല്ലിന് 12 ഉം സി.പിഎമ്മിന് രണ്ടും സിപിഐക്കും രണ്ടും അംഗങ്ങളുമാണുള്ളത്. എഐഎംഐഎമ്മിന് ഒരു സീറ്റും ഉണ്ട്.
