ബാംഗ്ലൂര്‍: മലയാളിയായ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണു മരിച്ചു. 4 വയസ്സുകാരിയായ ഗിയന്നയാണ് മരിച്ചത്. ബാംഗ്ലൂര്‍ ചെല്ലക്കരയിലാണ് സംഭവം. 22ന് പ്രീ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ബാംഗ്ലൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മരിച്ചു. കേരളീയരും സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലിക്കാരുമായ ജിറ്റോ ടോമി ജോസഫ്- ബിനീറ്റ തോമസ് ദമ്പതികളുടെ മകളാണ് ഗിയന്ന. സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിക്ക് മുകളില്‍ നിന്ന് വീണാണ് അപകടം ഉണ്ടായതെങ്കിലും തല ഭിത്തിയില്‍ തട്ടിയാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
