
കോഴിക്കോട്: പെന്‍ഷന്‍ മുടങ്ങിയതില്‍ വഴിമുട്ടി ഭിന്ന ശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോടു ചക്കിട്ടപാറയിലെ മുതുകാട്ടില്‍ വളയത്തു ജോസഫി(74)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗ പെന്‍ഷന്‍ അഞ്ചു മാസമായി മുടങ്ങിയതുമൂലം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നു പാപ്പച്ചന്‍ പഞ്ചായത്ത് അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു. മകള്‍ കിടപ്പു രോഗിയാണ്. ഇരുവര്‍ക്കും പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസം കഴിഞ്ഞിരുന്നു.