തെയ്യം കലാകാരനും ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ പി കെ ആര്‍ പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: കേരള ഫോക്ക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് പി.കെ രാമന്‍ പണിക്കര്‍ (93) അന്തരിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ്. 2018 ല്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. തെയ്യം കലാകാരനായ പണിക്കര്‍ ഡാന്‍സ് അധ്യാപകന്‍ കൂടിയായിരുന്നു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി നിരവധി ശിഷ്യരുണ്ട്. പഴയങ്ങാടിയില്‍ ഗീത നാട്യകലാലയം, കാലിക്കടവില്‍ സ്വരജതി നൃത്ത സംഗീത വിദ്യാലയം തുടങ്ങിയവയുടെ സ്ഥാപകനായിരുന്നു. ഭാര്യ: പരേതയായ നാണി. മക്കള്‍: പ്രകാശന്‍ പികെ (കെടിഡിസി പടന്നക്കാട്). പ്രതിപ് പി.കെ (സ്വരജതി കാലിക്കടവ്). ഗീത പി.കെ. മരുമക്കള്‍: രാമചന്ദ്രന്‍ പണിക്കര്‍(റിട്ട.നാഷണല്‍ ഇന്‍ഷൂറന്‍സ് പയ്യന്നൂര്‍), നിഷ (ജെസിഎച്ച്എന്‍ കുമ്പള ), നിസരി(മാഹി). സഹോദരി: പരേതനായ കെ.പി. ആര്‍ പണിക്കരുടെ ഭാര്യ നാണി (കുന്നെരു). സംസ്കാരം ഉച്ചക്ക് 2 മണിക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: ആദൂര്‍, കാസര്‍കോട്, മേല്‍പ്പറമ്പ് സ്റ്റേഷനുകളില്‍ കേസെടുത്തു, പരവനടുക്കത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, അക്രമം വ്യാപിക്കുന്നതില്‍ ആശങ്കയുമായി രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും

You cannot copy content of this page