ശ്മശാന പറമ്പിലെ മരത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ ശ്മശാന പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കാലിക്കടവ് കരക്കക്കാവിനു സമീപത്തെ കണ്ണന്റെ മകന്‍ പ്രമോദ് (43) ആണ് മരിച്ചത്. ടെമ്പോ ഡ്രൈവർ ആയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് നാട്ടുകാര്‍ തൂങ്ങിയ നിലയിൽ കണ്ടത്. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തുപോയ ശേഷമാണ് സംഭവം. ചന്തേര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുദർശനം. ശേഷം വൈകിട്ട് മൂന്നുമണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കാരം. ഭാര്യ ഷൈലജ. തമ്പായി ആണ് മാതാവ്. ഇഷാൻ, റിഷാൻ എന്നിവരാണ് മക്കൾ. സഹോദരി പുഷ്പലത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page