കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികരായ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാറാത്ത് മുച്ചിലോട്ട് കാവ് എല്‍.പി സ്‌കൂളിന് സമീപത്തെ അബ്ദുള്‍ ഖാദര്‍-സമീറ ദമ്പതികളുടെ മകന്‍ ദാനിഷാ(17)ണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ടേക്കമുക്കാലോടെ നാറാത്ത് ആലിന്‍കീഴിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ദാനിഷ്, സഫാന്‍ തുടങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അതീവഗുരുതരമായി പരിക്കേറ്റ ദാനിഷ് ചികിത്സയ്ക്കിടെ മരിച്ചു. മറ്റുളളവരുടെ പരുക്ക് സാരമുളളതാണെന്നാണ് മയ്യില്‍ പൊലിസ് നല്‍കുന്ന വിവരം. മയ്യില്‍ പൊലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
