മലപ്പുറം:മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ അയ്യപ്പ ഭക്തന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.ഇന്നു രാവിലെ 6:45 ഓടെയായിരുന്നു അപകടം . ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് ബസിലുണ്ടായിരുന്നു. താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മൊത്തം 22 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ശബരിമലയില്‍ നിന്നും തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ബസിന്റെ മുൻഭാഗം ഭാഗികമായി തകര്‍ന്നു.നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത് .
