‘കുരുന്നുകൾ കരുതിവച്ചതും കവർന്നല്ലോ ദുഷ്ടാ…; സ്കൂളിലെ പണതുട്ടുകളുള്ള കുടുക്കയും സിസിടിവിയും മോഷ്ടിച്ച് കള്ളൻ

ജീവകാരുണ്യ പ്രവർത്തനത്തിനായി കുഞ്ഞുങ്ങൾ സ്കൂളിലെ ഓഫിസ് മുറിയിൽ കുടുക്കയിൽ സൂക്ഷിച്ച നാണയത്തുട്ടുകളും ക്യാമറയും നിരീക്ഷണ ക്യാമറയുടെ ഡിവിആർ യൂണിറ്റും മോഷ്ടിച്ചു കള്ളൻ. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഓഫിസ് മുറി കുത്തിത്തുറന്നു പണവും 2 ഡിജിറ്റൽ ക്യാമറ, നിരീക്ഷണ ക്യാമറ ഡിവിആർ യൂണിറ്റുകൾ എന്നിവയും അപഹരിച്ചു. ഹൈസ്കൂളിൽനിന്നാണു കുടുക്ക അപഹരിച്ചത്. ഇരു സ്‌കൂളുകളിൽ നിന്നുമായി ഡിജിറ്റൽ ക്യാമറ, ഡിവിആർ യൂണിറ്റ് എന്നിവ ഓരോന്നു വീതം കവർന്നു. ശനിയാഴ്ച രാവിലെ സ്കൂ‌ൾ തുറക്കാനെത്തിയ ജീവനക്കാരനാണ് ഹൈസ്കൂളിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ടു തകർത്ത നിലയിൽകണ്ടത്. പ്രധാനാധ്യാപികയുടെ ഓഫിസിലേക്കുള്ള കതകും
കുത്തിത്തുറന്ന നിലയിലായിരുന്നു.
ഹയർസെക്കൻഡറി സ്‌കൂളിലും മോഷണം നടന്നതായി കണ്ടെത്തി. കുടുക്കകളും അലമാരകളും കുത്തിത്തുറന്നു 30,000 രൂപ നഷ്ടമായി. അലമാര കുത്തിത്തുറക്കാൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി ഓഫിസ് മുറിയിൽനിന്നു കണ്ടെത്തി. ലോക്കർ തകർക്കാനും ശ്രമിച്ചിട്ടുണ്ട്. സ്‌റ്റാഫ് റൂമിൽനിന്ന് അധ്യാപികയുടെ ബാഗും നഷ്ട്മായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page