കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തിയ 41 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി; 2 പേർ പിടിയിൽ

കോഴിക്കോട്:കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 649ഗ്രാം സ്വര്‍ണ്ണം പോലിസ് പിടിച്ചെടുത്തു.സംഭവത്തില്‍ ഒരു യാത്രക്കാരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ മറ്റൊരാളെയും പൊലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ് (38) ആണ് 649 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച്‌ പൊലീസിൻ്റെ പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 2 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നെത്തിയത്. ആഭ്യന്തര വിപണിയില്‍ 41 ലക്ഷത്തിലധികം വില വരും .ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ കാത്തുനിന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ (45) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ പരിശോധനകൾ മറി കടന്ന്  വെളിയിലെത്തിയ ആസിഫിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച്‌ പൊലീസ് പിടികൂടുന്ന 5-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page