മംഗലാപുരം: മംഗലാപുരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഇന്ത പുലർച്ചെ മരിച്ച മഞ്ചേശ്വരം സ്വദേശിയുടെ മൃതദേഹം ആശുപത്രിക്കു പുറത്തെ ഒരു ഷെഡ്ഡിൽ ഉപേക്ഷിച് വെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഞ്ചേശ്വരം കടപ്പുറത്തെ മുഹമ്മദിന്റെ മകൻ കായി ഞ്ഞിയുടെ മൃതദേഹമാണ് ഷെസ്സിൽ ഉപേക്ഷിചതെന്നു ബന്ധുക്കൾ പറഞ്ഞു.. മരണവിവരമറിഞ്ഞ് ആംബുലൻസുമായി ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം ഷെസ്സിൽ കാണപ്പെട്ടതത്രെ.. ഇതിനെക്കുറിച് അധികൃതരോട് അന്വേഷിച്ചപ്പോൾ വേണമെങ്കിൽ മൃതദേഹം എടുത്തു ക്കാണ്ടു പോകാനായിരുന്നു മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരാഴ്ചത്തെ ചികിൽക്ക് 2,62,000 രൂപ ഫീസ് ഈടാക്കിയിരുന്നുവെന്ന് അവർ തുടർന്നു പറഞ്ഞു.
