മഹാരാഷ്ട്രയിലെ ആശുപത്രിയിൽ  വനിതാ ഡോക്ടർക്ക് ഇരുമ്പ് വടികൊണ്ട് അടിയേറ്റു; സംഘർഷത്തിന് കാരണം പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ചയുണ്ടായ തർക്കത്തിനിടെ അക്രമികള്‍ വനിതാ ഡോക്ടറെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സംഘർഷത്തിന്റെ വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറലായി.

ഛത്രപതി സംഭാജിനഗറിലെ ഘാട്ടി ഹോസ്പിറ്റലിൽ ഒരു സംഘം ആളുകൾ കയറി രോഗിയെ മർദിക്കുന്നതാണ് ആദ്യം വീഡിയോയിൽ ഉള്ളത്. തർക്കത്തിനിടെ റസിഡന്റ് ഡോക്ടർ പ്രീതി ഭോഗെയുടെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേല്‍ക്കുന്നതും കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടാൻ ശ്രമിച്ചെങ്കിലും രോഗിയെയും ഡോക്ടറേയും  മർദിക്കുന്നത് തടയാനായില്ല.

ആശുപത്രിയ്ക്ക് മുമ്പിലുള്ള കടയുടമയുമായി പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് ആശുപത്രിയിൽ അക്രമാസക്തമായ ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് ആക്രമണത്തിന് ഇരയായ അഖിൽ ഷെയ്ഖ് ഷംഷേർ വെളിപ്പെടുത്തി.

സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേർക്കെതിരെ പോലീസ് കേസെടുത്ത് അഞ്ച് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ അന്വേഷണം തുടരുകയാണ്. എൻ.സി.പി എംപി സുപ്രിയ സുലെ കലാപകാരികൾക്കെതിരെ കർശന നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page