കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് 134. 178 ഗ്രാം മെത്താ ഫിറ്റമിന്‍ ബുള്ളറ്റില്‍ കടത്തുകയായിരുന്ന യുവാവ് പിടിയിലായത്. എടക്കാട് കുറുവ പാലത്തിന് സമീപം സബീന മന്‍സില്‍ സി.എച്ച് മുഹമ്മദ് ഷരീഫാ(34)ണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയില്‍ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബു, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.സി. ഷിബു, ആര്‍.പി അബ്ദുള്‍ നാസര്‍ ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ സി. സുജിത്ത്, സി.ഇ. ഒ.വിഷ്ണു, വനിതാ സി.ഇ.ഒ. പി. സീമ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
