അടച്ചിട്ട മുറിയിൽ മനുഷ്യൻ്റെ തലയോട്ടി; പൊലീസ് അന്വേഷണം തുടങ്ങി

വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് തൊഴിലാളികൾ തലയോട്ടി ലഭിച്ചത്. ഒരു വർഷമായി അടച്ചിട്ട കട മുറിക്കകത്താണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക്  ആറു മാസം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം.

മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതിൽ വ്യക്തത ആയിട്ടില്ല. എന്നാൽ കൊലപാതകം എന്ന സംശയം ഉയർന്നിട്ടുണ്ട്. ദേശീയ പാതാ നിർമ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വർഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്.  ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page