നിപ പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി; നിർണ്ണായക പരീക്ഷണം നടത്തുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി

ലണ്ടൻ: നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ പരീക്ഷണം മനുഷ്യരില്‍ തുടങ്ങി. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയാണ് പരീക്ഷണം തുടങ്ങിയത്.കേരളത്തിലടക്കം നിപബാധിച്ച്  നിരവധി പേർ മരിച്ചിരുന്നു. പശ്ചിമബംഗാളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  വൈറസിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. 25 വര്‍ഷത്തിന് മുമ്പ് മലേഷ്യയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും സിംഗപ്പൂരിലും രോഗബാധ കണ്ടെത്തി. കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി നല്‍കിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് ഉപയോഗിച്ച ടെക്നോളജിയാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്.

നിലവില്‍ 51 പേരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നത്. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതെന്നും യൂനിവേഴ്സിറ്റി അറിയിച്ചു. ഇപ്പോള്‍ പ്രാഥമിക പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും നിപ ബാധിച്ച രാജ്യങ്ങളില്‍ തുടര്‍ പരീക്ഷണങ്ങളുണ്ടാവുമെന്നും യൂനിവേഴ്സിറ്റി വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറ് പേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച്‌ മരിക്കുകയും ചെയ്തിരുന്നു. പനി, തലവേദന, ചുമ, ശ്വാസതടസം എന്നിവയാണ് നിപയുടെ പ്രധാനലക്ഷണം. കേ ഴിക്കോട് ജില്ലയിലാണ് 3 തവണയായി രോഗം റിപ്പോർട്ട് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page