സെക്യൂരിറ്റി ക്രമീകരണങ്ങളില്‍ ഗൂഗിള്‍ ക്രോമില്‍ പുതിയ മാറ്റം. ഇതോടെ ഗൂഗിള്‍ ഇനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമാകും. ക്രോമില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്സ്വേഡുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഉപഭോക്താക്കളെ ഗൂഗിള്‍ അറിയിക്കും. ഡെസ്‌ക്ടോപ്പുകളിലെ സുരക്ഷാ പരിശോധനകള്‍ ഇപ്പോള്‍ സ്വയമേവ പ്രവര്‍ത്തിക്കും. ഇതോടെ കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിക്കും ഗൂഗിള്‍ വിലങ്ങിട്ടു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തേര്‍ഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കി. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചു. എന്നാല്‍ ക്രോമിന്റെ മൊത്തം ഉപഭോക്താക്കളില്‍ ആകെ ഒരു ശതമാനത്തിലേക്ക് മാത്രമാണ് ഈ ഫീച്ചര്‍ ആദ്യമെത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ എലാ ഉപഭോക്താക്കളിലേക്കും ഗൂഗിള്‍ ഈ മാറ്റങ്ങളെത്തിക്കും. ഈ ഫീച്ചര്‍ ലഭ്യമാകുന്ന ഉടന്‍ തന്നെ ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കും. തേര്‍ഡ് പാര്‍ട്ടി കുക്കീസിനെ വിലക്കുന്നതോടെ വിലക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രൈവസി ലഭ്യമാകും.
