മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളുമായി ഇൻസ്റ്റയിൽ താരം; ‘മല്ലു കുടിയനെ’യും പൂട്ടി എക്സൈസ് ; മല്ലു കുടിയൻ 23 കാരനായ അഭിജിത്ത് അനിൽ അറസ്റ്റിൽ

തിരുവല്ല:മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി.മല്ലു കുടിയൻ എന്ന് പേരിലുള്ള ഇൻസ്റ്റാ പ്രൊഫൈലിന്റെ ഉടമയായ 23 വയസുകാരന്‍ അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ വെച്ച്‌ എക്സൈസിന്റെ പിടിയാലയത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത് അനില്‍.തിരുവല്ല സര്‍ക്കിള്‍ ഇൻസ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം റേഞ്ച് ഇൻസ്‌പെക്ടര്‍ പ്രസന്നൻ ജിയും സംഘവുമാണ് അറസ്റ്റ് ചെയ്യാനെത്തിയത്. എക്സൈസ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരള അബ്‌കാരി നിയമം സെക്ഷൻ 55 (H) പ്രകാരമാണ് അഭിജിത്ത് അനിലിനെതിരെ കേസെടുത്തിരിക്കുന്നത്. എക്സൈസ് സംഘത്തില്‍ പി.ഒ ഹുസൈൻ അഹ്‌മദ്‌, സിവില്‍ എക്സൈസ് ഓഫീസര്‍ ഗിരീഷ്, വിമ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കാര്‍ത്തിക, ആര്യ, ഡ്രൈവര്‍ ഹുസൈൻ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page