കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയ പാതയിലെ മേലെ ചൊവ്വയിൽ നന്ദിലത്ത് ഷോറൂമിന് മുൻ വശം വെച്ചു വാഹന അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ലോറിയും – ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാപ്പിനിശ്ശേരി സ്വദേശി ലിജീമയ്ക്കു സമീപമുള്ള സമദ് (22), കോലത്തു വയൽ സുന്നി മസ്ജിദിന് സമീപമുള റിഷാദ് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് അപകടം. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിക്കടിയിലായ യുവാക്കളെ പൊലിസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
