സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലേർട്ട്



തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബികടലിനും മധ്യ കിഴക്കൻ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു.ഇതിൻ്റെ സ്വാധീന ഫലമായി വരുന്ന മൂന്ന് ദിവസം മഴ തുടരും. ഇന്ന്  5 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.മണിക്കൂറിൽ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page