കോട്ടയം:മുണ്ടക്കയം കോരുത്തോട് കോസടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവര്‍ മരിച്ചു.മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം.
മധുരയില്‍ നിന്നും വന്ന അയ്യപ്പഭക്തരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. 25 പേരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത് നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.