തിരുവനന്തപുരം: അയോധ്യയിലെ പൂജാ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ എന്ത് ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളതെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആരാഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നു സുരേന്ദ്രന് വാര്‍ത്താ ലേഖകരോടു പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് ആരെയോ പേടിക്കുന്നു. അതാരെയാണെന്ന് വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തന്റേടം പ്രകടിപ്പിക്കുമോയെന്ന് സുരേന്ദ്രന് ചോദിച്ചു. ടി എന്‍ പ്രതാപന് എം പി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒപ്പമാണെന്നും പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതു ഒന്നാം നമ്പര്‍ പോപ്പുലര്‍ ഫ്രണ്ടുകാരനാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സഭയോടു മാപ്പു പറഞ്ഞ സജി ചെറിയാനു മുസ്ലീം മതത്തിനെതിരെ സംസാരിക്കാന്‍ കഴിയുമോ എന്നും സുരേന്ദ്രന് ചോദിച്ചു.
