കണ്ണൂര്‍: വിരുന്നിനെത്തിയ യുവവനിതാ ഡോക്ടറെ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന കേസില്‍ പട്ടാള ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് കിണാശ്ശേരി സ്വദേശിയും നാഗാലാന്റില്‍ സുബേദാറുമായ രാജീവ(59)നെയാണ് എടക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാജീവന്റെ ഭാര്യയും ഡോക്ടറാണ്. ഇരുവരും എടക്കാട്ടെ യുവഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ വിരുന്നിനു എത്തിയതായിരുന്നു. തിരികെ പോകാനായി വീടിന്റെ മുകള്‍ നിലയില്‍ നിന്നു താഴേക്കിറങ്ങുന്നതിനിടയില്‍ മുകളിലേയ്ക്ക് പോവുകയായിരുന്ന യുവ ഡോക്ടറെ കയറി പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതി.
