അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ. താഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. വിഭൂതിഖണ്ഡിൽ നിന്നും പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥനെ വധിക്കുമെന്നും ഇവർ ഭീഷണി സന്ദേശം മുഴക്കിയിരുന്നു.
ഇമെയിൽ ഐഡികളുടെ സാങ്കേതിക വിശകലനത്തിന് ശേഷം, തഹർ സിംഗ് ഇമെയിൽ അക്കൗണ്ടുകൾ സൃഷ്ടിച്ചതായും ഓംപ്രകാശ് മിശ്ര ഭീഷണി സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തി.
സിങ്ങും മിശ്രയും ഗോണ്ടയിലെ താമസക്കാരാണെന്നും ഒരു പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നവരാണെന്നും എസ്ടിഎഫ് ഇക്കാര്യം കൂടുതൽ അന്വേഷിച്ചു വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.
നവംബറിൽ ‘എക്‌സ്’ സമൂഹമാധ്യമത്തിൽ ‘@iDevendraOffice’ എന്ന ഐഡി ഉപയോഗിച്ച് ഇരുവരും ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
