വെറുതെ തന്നോട് സുരേഷ് ഗോപികളിക്കല്ലേ;കണ്ണൂര്‍ ടൗണ്‍ എസ്. ഐയെ ചൂണ്ടുവിരലില്‍ നിര്‍ത്തി എം.വിജിന്‍ എം.എല്‍.എ

കണ്ണൂര്‍: വെറുതെ തന്നോട് സുരേഷ്‌ഗോപികളിക്കല്ലെയെന്നു പറഞ്ഞു കണ്ണൂരില്‍ എസ്. ഐയോട് പൊട്ടിത്തെറിച്ചു ഭരണകക്ഷിയിലെ യുവ എം.എല്‍.എ. കണ്ണൂര്‍ കലക്ടറേറ്റ്‌ വളപ്പിലാണ്‌ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേരള ഗവ. നഴ്‌സസ് അസോ. നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് എം.വിജിന്‍ എം. എല്‍.എ യായിരുന്നു.
മാര്‍ച്ച് നടത്തിയ നഴ്‌സുമാരെ തടയാന്‍ കലക്ടറേറ്റ് ഗേറ്റില്‍ പൊലീസുകാരില്ലാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റിനകത്തെ ആംഫി തീയേറ്ററില്‍ കയറിയ സമരക്കാര്‍ അവിടെ സമരം ആരംഭിച്ചു. എന്നാല്‍ വിവരമറിഞ്ഞു അവിടെയെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലിസ് ബലപ്രയോഗത്തിന്റെ ഭാഷയില്‍ സമരം പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി പി ഷമീല്‍ കല്ല്യാശേരി എംഎല്‍എ എംവിജിനോട് അകത്ത് സമരം നടത്തിയാല്‍ കേസെടുക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഉദ്ഘാടകനായെത്തിയ എം വിജിന്‍ എം എല്‍ എ പ്രകോപിതനായി അവിടെ തന്നെ സമരം ഉദ്ഘാടനം നടത്തുകയായിരുന്നു. സമരം കഴിഞ്ഞപ്പോള്‍ ഒരു പൊലിസുകാരി എം.വിജിനോട് ആരെന്നു പേരുചോദിച്ചതും എം. എല്‍. എയെ പ്രകോപിച്ചു. കണ്ണൂര്‍ടൗണ്‍ എസ്. ഐയെപ്പോലുളളവര്‍ പിണറായി സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും കലക്ടറേറ്റ് കവാടത്തിലൂടെ സമരക്കാര്‍ കയറിയത്‌ വന്‍ സുരക്ഷാവീഴ്ച്ചയാണെന്നും എം.വിജിന്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page