കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നുമണിക്കാണ് പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമുട്ടിയത്. കാപ്പ തടവുകാരന്റെ മര്‍ദ്ദനമേറ്റ മോഷണ കേസിലെ പ്രതി നൗഫലിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് പതിനൊന്നാം ബ്‌ളോക്കിന് സമീപത്തുനിന്നാണ് മര്‍ദ്ദനമേറ്റത്. കാപ്പ തടവുകാരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാരും സഹതടവുകാരായ മറ്റു കേസുകളിലെ പ്രതികളും തമ്മില്‍ ഏറ്റുമുട്ടുന്നത് ജയില്‍ വകുപ്പിന് തലവേദനയായിട്ടുണ്ട്. നിസാരകാര്യങ്ങളെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിക്കുന്നത്. നേരത്തെ ജയിലില്‍ സംഘര്‍ഷമുണ്ടാക്കിയ കാപ്പ തടവുകാരില്‍ ചിലരെ പൂജപ്പുരയിലേക്ക് മാറ്റിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page