പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റും മോഷ്ടിച്ച് കള്ളന്‍; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ബുള്ളറ്റ് മോഷണം പോയി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പനയാല്‍ സ്വദേശി എം.കുമാരന്റെ റോയല്‍ എന്‍ഫീല്‍ഡ്, ക്ലാസിക് ബുള്ളറ്റാണ് മോഷണം പോയത്. കഴിഞ്ഞ മാസം 27ന് രാവിലെ 10.15ന് ആണ് പള്ളിക്കര പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള ലൈബ്രറിക്കു മുന്നില്‍ വണ്ടി നിര്‍ത്തിയിട്ടത്. 29ന് വൈകുന്നേരം 7.30 ന് നോക്കിയപ്പോഴാണ് മോഷണം പോയ വിവരം അറിഞ്ഞത്. ഒന്നര ലക്ഷം രൂപ വില വരുന്നതാണ് വണ്ടി. എം.കുമാരന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. രണ്ടു ദിവസങ്ങളോളം ബുള്ളറ്റ് സ്ഥലത്തു തന്നെ കണ്ടവരാരെങ്കിലും ആയിരിക്കാം മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു. സ്ഥലത്തെ സിസിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

You cannot copy content of this page