കണ്ണൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദയാത്ര പോയ ഇരിട്ടി സ്വദേശിയായ കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മരണ വാര്‍ത്ത പുതുവല്‍സരാഘോഷത്തിനിടെ നാടിന് ദു:ഖമായി മാറി. കോട്ടയം നീണ്ടൂരിലെ കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. ഇരിട്ടി കുന്നോത്ത് കേളന്‍ പീടികയിലെ പാലക്കാട് സിജോ- ഷെറീന്‍ ദമ്പതികളുടെ മകനായ ഐഡന്‍ ജൂഡ് ജോര്‍ജിനെയാണ്(ഏഴ്) ജെ.എസ് ഫാമിലെ സന്ദര്‍ശനത്തിനിടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാം സന്ദര്‍ശനത്തിനിടെ അല്‍പം ശ്രദ്ധമാറിയപ്പോള്‍ കുട്ടിയെ കാണാതാവുകയും അവിടുത്തെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് സിജോ നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ ഷെറിന്‍ ജോലി ആവശ്യാര്‍ത്ഥം ന്യൂസിലാന്‍ഡിലേക്ക് പോയിരുന്നു. കുന്നോത്ത് കേളന്‍ പീടികയില്‍ മക്കളോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. വിനോദയാത്രയില്‍ പിതാവും അമ്മാവന്‍ ഷൈനും ഉള്‍പ്പെടെയുളളവരാണ് ഉണ്ടായിരുന്നത്. അമ്മ ന്യൂസിലാന്‍ഡിലെ ജോലി സ്ഥലത്താണ്. സഹോദരങ്ങള്‍: അഡ്രിയല്‍, ഐയ്സ.
