തലശേരി: വിവാഹത്തിന് ഓഡിറ്റോറിയത്തിലെത്തിയ കുടുംബത്തിലെ കുട്ടിയുടെ മാല കവര്‍ന്ന യുവതി പിടിയില്‍. കതിരൂര്‍ ആറാം മൈല്‍ സ്വദേശി ബറാട്ട് ഹൗസില്‍ റഫ്ലയെ (44)യാണ് എസ്.ഐ. സജേഷ് സി. ജോസ് അറസ്റ്റു ചെയ്തത്. ലോട്ടസ് തിയേറ്ററിന് സമീപത്തെ ഓഡിറ്റോറിയത്തില്‍ വിവാഹത്തിനെത്തിയ രണ്ടു വയസുകാരിയുടെ ഒരു പവന്റെ മാലയാണ് യുവതികവര്ന്നത്. കുട്ടിയുടെമാല കാണാതായതിനെ തുടര്‍ന്ന് കുടുംബം തലശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് കെട്ടിടത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല പിന്നീട് വില്പന നടത്തിയ തലശേരിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
