പരപ്പ: ചാലില്‍ കുളിക്കുകയായിരുന്ന സ്ത്രീകളെ ഒളിഞ്ഞു നോക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, ഇട്ടക്കാട് സ്വദേശിയായ 33കാരനെ ആണ് വെള്ളരിക്കുണ്ട് എസ്.ഐ എം.സതീശനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ഭാര്യാവീട്ടില്‍ എത്തിയതായിരുന്നു യുവാവ്. ഇതിനിടയിലാണ് വീടിനു സമീപത്തെ ചാലില്‍ കുളിക്കുകയായിരുന്ന സ്ത്രീകളെ ഒളിഞ്ഞു നോക്കുകയും ചേഷ്ട കാണിക്കുകയും ചെയ്തതെന്നു പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കയ്യോടെ പിടികൂടിയത്.
എന്നാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു.
