വാങ്ങിയ കഞ്ചാവിന് സ്ട്രോങ് പോരാ; തേവരയിൽ തമ്മിൽ തല്ലിയ നാല് യുവാക്കൾ അകത്തായി

കൊച്ചി: വാങ്ങിയ കഞ്ചാവിന് വീര്യം പോരെന്ന കാരണം പറഞ്ഞു തമ്മിൽ തല്ലിയ ലഹരി മാഫിയ സംഘത്തിൽപ്പെട്ട നാലു യുവാക്കളെ കൊച്ചിയിൽ പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് കഞ്ചാവും എം ഡി എം എയും സൗത്ത് പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
കൊച്ചി തേവരയില്‍ യുവാക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നതിനിടെയാണ് സൗത്ത് പൊലീസ് സ്ഥലത്ത് എത്തിയത്. തര്‍ക്കത്തിന്റെ കാരണമന്വേഷിച്ചപ്പോഴാണ് കൈമാറിയ കഞ്ചാവിന് വീര്യം കുറഞ്ഞതാണെന്ന തർക്കത്തിനും സംഘർഷത്തിനും കാരണമായതെന്ന് വ്യക്തമായത്. കൂട്ടത്തിലൊരാളായ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി അതുല്‍ദേവിന്റെ കയ്യില്‍ നിന്ന് 1 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയും ചെയ്തു.
അതുലും കാര്‍ത്തികപ്പള്ളി സ്വദേശിയായ രാഹുലും, മണ്ണാര്‍ക്കാട് സ്വദേശികളായ അനസും, അബുതാഹിറുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം കഞ്ചാവ് ഇടപാട് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 60,000 രൂപക്കാണ് മണ്ണാര്‍ക്കാട് സംഘം ആലപ്പുഴ സംഘത്തിന് രണ്ടു കിലോ കഞ്ചാവ് കൈമാറിയത്. എന്നാല്‍ ഇതിന് ഗുണനിലവാരം പോരെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് നാലു പേരും പിടിയിലായത്.
അനസ്സ് പൊലീസിനോട് പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളി പോണേക്കരയില്‍ നിന്നും രണ്ടുകിലോ കഞ്ചാവ് കണ്ടെടുക്കുയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page