മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയിലായി. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ എന്ന കിങ്ങിണി നാസറിനെ(44) നെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. ചോക്കാട് മാളിയേക്കല്‍ സ്വദേശിനിയുടെ മൂന്നു പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത് മുങ്ങി എന്ന പരാതിയിലാണ് നാസറിനെ അറസ്റ്റുചെയ്തത്. വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍പ്പോയി പെണ്ണു കാണുകയും പിന്നീട് ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ പട്ടാമ്പി, പയ്യന്നൂര്‍, കരുവാരകുണ്ട് എന്നിവടങ്ങളില്‍ ഭാര്യമാരുണ്ട്. ഒന്‍പതു മക്കളുമുണ്ട്. പണസ സ്വര്‍ണം എടുത്തുതരാമെന്ന സഹായം വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്ന് പണം തട്ടിയെടുത്ത കേസുകള്‍ നിലവിലുണ്ട്.
