കതിരൂരില്‍ ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഉഗ്രസ്‌ഫോടനം; ആസാം സ്വദേശിക്കുംരണ്ടു മക്കള്‍ക്കും പരുക്കേറ്റു

കണ്ണൂര്‍: കതിരൂര്‍ പാട്യം മൂഴിവയലിലില്‍ ആക്രി സാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ആസാം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. സ്‌ഫോടനത്തില്‍ ഇരു കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ആസാം സ്വദേശി ഷഹീദ് അലിയെ (45) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മക്കളായ നൂറുദ്ദീന്‍ (പത്ത്) മുത്തലിബ്(എട്ട്) എന്നിവരെ കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ കിട്ടിയ വാട്ടര്‍ ബോട്ടില്‍ തുറക്കുന്നതിനിടെയാണ് ഞായറാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ ഉഗ്രസ്‌ഫോടനമുണ്ടായതെന്നാണ് പൊലിസിന്റെ പ്രഥമിക നിഗമനം. കതിരൂര്‍ മേഖലയില്‍ താമസിച്ചു വരുന്ന ഷഹീദ് അലി ആക്രി സാധനങ്ങള്‍ ശേഖരിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page