ഗ്രെയിന്‍ ആല്‍ക്കഹോളിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ എക്സൈസ് നയം നടപ്പാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മദ്യത്തിന്റെ വില കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നിര്‍മ്മിക്കുന്ന മദ്യത്തെ മുന്‍പ് ഒന്‍പത് വിഭാഗങ്ങളിലായാണ് സംസ്ഥാനത്ത് വിറ്റിരുന്നത് എന്നാല്‍ ഇപ്പോള്‍ അത് നാല് എണ്ണം മാത്രമായി ചുരുങ്ങിയതായി എക്സൈസ് കമ്മീഷ്ണറായ സെന്തില്‍ പാണ്ഡ്യന് പറഞ്ഞു. മൊളാസ്സസ് ആല്‍ക്കഹോളിന് പകരം ഗ്രെയിന്‍ ആള്‍ക്കഹോള്‍ ഉപയോഗിക്കാനാണ് ഉത്തര്‍പ്രദേശ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ആഗോള തലത്തിലെ അതിന്റെ ഗുണമേന്മയെ ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം. മുന്‍പ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഉത്തര്‍പ്രദേശിലേക്ക് ഗ്രെയിന്‍ ആല്‍ക്കഹോള്‍ ഇറക്കുമതി ചെയ്തിരുന്നത്. പുതിയ നയം നടപ്പാക്കുന്നതിലൂടെ ഇറക്കുമതി തീരുവയും ജിഎസ്ടിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ മദ്യത്തിന്റെ വില സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല മറിച്ച് സംസ്ഥാനത്ത് തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രെയിന്‍ ആല്‍ക്കഹോളിന്റെയും 42.8 % ആല്‍ക്കഹോള്‍ അടങ്ങിയ മദ്യത്തിന്റെയും വില 90 രൂപയില്‍ നിന്നും 85 രൂപയായി കുറച്ചിട്ടുണ്ട്. കൂടാതെ 75 രൂപയ്ക്ക് 36% ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം പുതിയ വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ സര്‍ക്കാര്‍ ബിയറിന്റെ കയറ്റുമതി ചുങ്കം 50 പൈസ കുറയ്ക്കുകയും ചെയ്തു.
