കിണറ്റില്‍ ചാടിയ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം


കാസര്‍കോട് : ആളുകള്‍ നോക്കിനില്‍ക്കെ കിണറ്റിൽ ചാടിയ തമിഴ്‌നാട് സ്വദേശിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ദേശീയപാതയ്ക്ക് സമീപം കാസര്‍കോട് കറന്തക്കാട് കവലയിലെ കിണറ്റില്‍ ചാടിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മാരി മുത്തു പാണ്ഡ്യനെയാണ് രക്ഷിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ കിണറ്റിൽ ചാടിയത്. മാനസികാസാസ്ഥ്യമുള്ളയാളാണ് മാരി മുത്തു പാണ്ഡ്യനെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. കിണറ്റിലെ പൈപ്പില്‍ പിടിച്ച് തൂങ്ങി നിന്നിരുന്ന ഇയാളെ കാസര്‍കോട് അഗ്നിരക്ഷാ സേനയിലെ ഫയര്‍ ഓഫീസറായ ജീവനാണ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്.പിന്നീട്  റെസ്‌ക്യൂ നെറ്റിലേക്ക് മാറ്റി കരയില്‍ നിന്നിരുന്ന സഹപ്രവര്‍ത്തകര്‍ കയറുപയോഗിച്ച് ഇദ്ദേഹത്തെ കരയ്ക്ക് എത്തിക്കുകയും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ശുഷ്രൂഷ നല്‍കുകയും ചെയ്തു. സ്റ്റേഷന്‍  ഓഫീസറുടെ ചുമതലയുണ്ടായിരുന്ന സന്തോഷ്‌കുമാര്‍, കെ.ബി.മനോഹരന്‍, ഷംനാദ്, സുരാജ്, വിജിന്‍, ഷഹാദ്, അനീഷ്, രാജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page