ഫേസ് ബുക്കിലൂടെ ഒരുദിവസത്തെ പരിചയം; വീഡിയോ കോളില്‍ നഗ്‌നതാ പ്രദര്‍ശനം ആവശ്യപ്പെട്ട് യുവതി; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

വാട്‌സ്ആപ് വീഡിയോ കോളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ 32 വയുസുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തതായി പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫേസ്ബുക്കിലൂടെ ഒരു ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട യുവതി ഇയാളോട് നഗ്‌നതാ പ്രദര്‍ശനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഓഗസ്റ്റ് 13നാണ് പൂജ ശര്‍മ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് യുവാവിന് റിക്വസ്റ്റ് ലഭിച്ചത്. അത് സ്വീകരിച്ച ശേഷം ചാറ്റിങ് തുടങ്ങി. തുടര്‍ന്ന് വാട്‌സാപ്പ് നമ്പര്‍ ആവശ്യപ്പെട്ടു. പിന്നാലെ യുവതി വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. യുവതി പറഞ്ഞതുപോലെ ബാത്ത്‌റൂമില്‍ വെച്ച് വീഡിയോ കോള്‍ വിളിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. അല്‍പ സമയത്തിനകം ഈ വീഡിയോ ക്ലിപ്പ് മറ്റൊരു നമ്പറില്‍ നിന്ന് വാട്‌സ്ആപ് വഴി ലഭിച്ചു. പിന്നാലെ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് മറ്റൊരാള്‍ വിളിച്ച് പണം ചോദിച്ചു. അടുത്ത ദിവസം മറ്റൊരു നമ്പറില്‍ നിന്ന് വേറൊരാള്‍ വിളിച്ച് ഡി.എസ്.പി ആണെന്നും പേര് സുനില്‍ ദുബെ എന്നാണെന്നും പരിചയപ്പെടുത്തി. യുട്യൂബ് ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പു സംഘത്തിലെ സഞ്ജയ് സിംഗാനിയ എന്ന മറ്റൊരാളെ പരിചയപ്പെടുത്തി. ഇയാളാണ് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ യുവാവില്‍ നിന്ന് പണം ചോദിച്ചത്. ആവശ്യപ്പെട്ട പണം നല്‍കിയപ്പോള്‍ പിന്നീട് വീണ്ടും വീണ്ടും ചോദിക്കാന്‍ തുടങ്ങി. ആകെ 5.65 ലക്ഷം രൂപയോളം വിവിധ ഇടപാടുകളിലായി അയച്ചു കൊടുത്തു. എന്നാല്‍ ഭീഷണി അവസാനിച്ചില്ല. ഇതോടെയാണ് സഹികെട്ട് പൊലീസിനെ സമീപിച്ചത്. തട്ടിപ്പ് സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page