മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി മൂലമറ്റം ചേറാടിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു. കീരിയാനിക്കല്‍ അജേഷ്(36) ആണ് മരിച്ചത്. വീടിന് സമീപത്തെ നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത് ഒരു മരത്തിലാണ് തൂങ്ങിമരിച്ചത്. പൊലീസും നാട്ടുകാരും തിരയുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് അജേഷ് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. കീരിയാനിക്കല്‍ കുമാരന്‍(70)യും ഭാര്യ തങ്കമ്മ(65) എന്നിവരാണ് കൊലക്കത്തിക്കിരയായത്. ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ അക്രമാസക്തനായ അജേഷ് വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനിടെ വീണ് തല പൊട്ടിയിരുന്നു. ബുധനാഴ്ച രാവിലെ തങ്കമ്മയുടെ കരച്ചില്‍ കേട്ടാണ് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തിയത്. വീട് പരിശോധിച്ചപ്പോള്‍ പരിക്കേറ്റ നിലയില്‍ തങ്കമ്മയേയും മരിച്ച നിലയില്‍ കുമാരനേയും കണ്ടെത്തി. കുമാരന്‍ സംഭവസ്ഥലത്ത് വെച്ച തന്നെ മരിച്ചിരുന്നു. തങ്കമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജേഷിനായി നാട്ടുകാരും കുടുംബക്കാരും വീടിന് സമീപം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page