പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കി ആസ്വദിച്ചു; 62 കാരന് രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

കൊച്ചി: കുളിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവനെ(62)യാണ് പറവൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം. 2022 ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുനമ്പം പൊലീസാണ് കേസന്വേഷിച്ചത്. എസ്.ഐ. ആയിരുന്ന സുനില്‍കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ജഡ്ജി ടി.കെ. സുരേഷാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രവിത ഗിരീഷ്‌കുമാര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page