മാതാവിന്റെ കൺമുമ്പിൽ വച്ച് യുകെജി വിദ്യാർത്ഥി ലോറിയിടിച്ചു മരിച്ചു

കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് മരണം. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ചൂളിയാട് കടവ് റോഡിലാണ് അപകടം.
സ്കൂ‌ൾ വിട്ട് മുഹമ്മദ് ത്വാഹയും സഹോദരൻ മുഹമ്മദ് ഷാനും മാതാവ് ഷബാനക്കൊപ്പം നടന്നുപോകുകയായിരുന്നു. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിൽ വിദ്യാർത്ഥി എതിരെ വന്ന ലോറിക്കടിയിൽപെടുകയായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരത്തെ മോർച്ചറിയിൽ. പിതാവ്: ഷംസു കുളിയാൽ (ചേലേരി എടക്കൈത്തോട്). മറ്റു സഹോദരങ്ങൾ: സസ്ന (വിദ്യാർഥിനി, മയ്യിൽ ഗവ. ഹൈസ്കൂൾ), ഷാനു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page