മഞ്ചേരി: മഞ്ചേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർക്ക് നാടിൻ്റെ അന്ത്യാഞ്ജലി. കുട്ടിയുൾപ്പെടെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന, തസ്നീമ, ഏഴ് വയസുള്ള മോളി(തസ്നീമയുടെ മകള്‍), മുഹമ്മദ് ഹസൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. സബീറ, മുഹമ്മദ് നിഷാദ്, അസ്ഹ ഫാത്തിമ, റൈഹാൻ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
കിഴക്കേത്തലയില്‍ നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ അരീക്കോട് ഭാഗത്തുനിന്ന് വന്ന അയ്യപ്പ ഭക്തരുയെട ബസുമായി ചെട്ടിയങ്ങാട് ഭാഗത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.







