കൊറിയർ വഴി പുകയില ഉൽപ്പന്നങ്ങൾ കടത്ത്; 400 കിലോ ഹാൻസ് എക്സൈസ് പിടികൂടി

കണ്ണൂർ: ഫരീദാബാദിൽ നിന്നും കൊറിയർ പാർസലിൽ അയച്ച 400 കിലോയോളം ഹാൻസ് എക്സൈസ് പിടികൂടി. കണ്ണൂർ എക്സൈസ് ഇന്റലിജെൻസ് ബ്യൂറോയിലെ പ്രിവന്റ്റ്റീവ് ഓഫീസർ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടക വീട്ടിൽ വച്ചാണ് ഹാൻസ് പിടികൂടിയത്. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എകെയുടെ നേതൃത്തിലുള്ള പൊലീസും കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പ്രമോദ് കെ പി യുടെ നേതൃത്ത്വത്തിലുള്ള സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാൻ, മുഹമ്മദ്‌ സഫ്‌വാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തു കസ്റ്റഡിയിലെടുത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറുന്നതിന് കസ്റ്റഡിയിലെടുത്തു.കണ്ണൂർ ജില്ലയിലെ കൊറിയർ സ്ഥാപനങ്ങളിൽ ശക്തമായി പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. വിപണിയിൽ ഏഴ് ലക്ഷം രൂപ വരുന്ന ഹാൻസാണ് പിടി കൂടിയത്.15,300ൽ അധികം പാക്കറ്റുകളിലായി സൂക്ഷിച്ച ഉൽപ്പന്നങ്ങളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഫരീദാബാദിൽ നിന്നും കൊറിയർ പാർസലിൽ വരുത്തിച്ചു കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിലേക്ക് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page