കാസര്‍കോട്: കവുങ്ങില്‍ നിന്നു വീണ തൊഴിലാളിക്ക് ദാരുണാന്ത്യം. പെര്‍ള, മണിയമ്പാറ, പള്ളക്കാന സ്വദേശി സയ്യിദ് അലി(45)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിനു സമീപത്തെ തോട്ടത്തില്‍ അടയ്ക്ക പറിക്കുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സയ്യിദ് അലിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബദ്രംപള്ള ജുമാമസ്ജിദ് അങ്കണത്തില്‍ സംസ്‌ക്കരിച്ചു. ഭാര്യ: ഹാജിറ. മക്കള്‍: സഫ്വാന, റിസ്വാന, ഹാരിഫ്, ഫാരിസ്. മരുമകന്‍: നിസാം. സഹോദരങ്ങള്‍: അജാസ്, അസ്മ, ഖദീജ.