തെലുങ്കാന: തെലുങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരേവന്ദ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഇന്നുച്ചയ്ക്ക് ഹൈദരാബാദ് എല്‍.ബി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. റെഡ്ഡിക്ക് പുറമെ 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഉപ മുഖ്യമന്ത്രി സത്യപ്രതിജ്ഞയും ഇന്നുണ്ടായേക്കും. തെലങ്കാനയില്‍ 119 ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബി.ആര്.എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്. 2014ല്‍ രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്ത് ആദ്യരണ്ട് തെരഞ്ഞെടുപ്പുകളില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്.എസ് പാര്‍ടിയാണ് അധികാരത്തിലെത്തിയത്.
