കൊച്ചി:വസ്ത്ര വ്യാപാരികളെന്ന വ്യാജേന നഗരത്തില്‍ ലഹരി വില്പന നടത്തിവന്നിരുന്ന യുവാക്കളെ പോലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ കെ.പി.ഷഹിദ് (23), അഹമ്മദ് റാഷിദ് (27), സി.എം. നിസാമുദ്ദീന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വസ്ത്ര വ്യാപാരം എന്ന വ്യാജേന മൂവരും എംഡിഎംഎയാണ് വിറ്റിരുന്നത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും നോര്‍ത്തിലെ ഉഡുപ്പി ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. വില്പനയ്ക്കായി ബാഗുകളിലും പഴ്‌സിലുമായി സൂക്ഷിച്ചിരിന്ന 7.6 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.